change
ജീവിതത്തിൽ നാം ഏറ്റവും അധികം കേൾക്കുന്ന ഒരു വാക്കാണ് മാറ്റം എന്നത് എന്നാൽ ഈ മാറ്റം എല്ലായിപ്പോഴും സമൂഹത്തിന്റെ നന്മയ്ക്കാണോ എന്ന ചോദ്യം വളരെ പ്രസക്തമാണ്. മാറ്റമില്ലാത്തതായി ഒന്നേ ഉള്ളു അതു മാറ്റമാണ് എന്ന പഴമൊഴി സൂചിപ്പിക്കുന്നതും ഇതേ അർത്ഥമാണ്. വികസനത്തിന്റെ ലക്ഷ്യങ്ങളെ മുന്നിൽ നിരത്തി പറയുമ്പോഴും പലതരത്തിലുള്ള വെല്ലുവിളികൾ അഭിമുഖീകരിക്കുന്ന ഒരുപാട് വ്യക്തികൾ ഒരുപാട് സമൂഹങ്ങൾ നമ്മുക്ക് ചുറ്റും ഉണ്ട് വീടില്ലാത്ത സ്വന്തമായി വരുമാനം ഇല്ലാത്ത ആശ്രതരായി കഴിയേണ്ടി വരുന്ന ഒരു കൂട്ടം മനുഷ്യർ നഗരത്തിലെ പൊതു റോഡുകളും ഗതാഗത സൗകര്യങ്ങളും മാത്രമല്ല വികസനം എന്നത്.മനുഷ്യന്റെ ചിന്തകൾക്കും പ്രവർത്തനങ്ങൾക്കും വികസനം ആവശ്യമാണ് ഗ്രാമീണരായ വിദ്യാർത്ഥികൾ ഒട്ടനവധി പ്രശ്നങ്ങൾ അവരുടെ വിദ്യാഭ്യാസ കാലഘട്ടത്തിൽ നേരിടുന്നുണ്ട് അതുപോലെ പല ഉൾ ഗ്രാമങ്ങളിലും ശരിയായ തരത്തിൽ ഉള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ലഭിക്കുന്നില്ല അതുപോലെ തന്നെ നിർബന്ധിത ബാലവേല നിയമത്താൽ നിർത്തലാക്കപെട്ടിട്ടുണ്ടെങ്കിലും പലയിടങ്ങളിലും നടക്കുന്ന ക്വാറി പോലെ യുള്ള mining നടക്കുന്ന സ്ഥലങ്ങളിൽ ഈ പ്രായത്തിൽ പണി എടുക്കുന്ന കുട്ടികളെ കാണാം ഇതിലേയ്ക്ക് അവരെ നയിക്കുന്ന പ്രധാനപെട്ട ഘടകം വിശപ്പാണ്. ഭക്ഷണം കഴിക്കാൻ ഉണ്ടെകിൽ നമ്മുക്കുണ്ടാകുന്ന വിശപ്പ് സുഖമുള്ള വിശപ്പാണ് എന്നാൽ അതില്ലാത്ത മനുഷ്യന്റെ അവസ്ഥ വളരെ ദയനീയമാണ്. സമൂഹം മാറുന്നുണ്ട് സമ്പാദ്യം ഉള്ളവർ കൂടുതൽ സമ്പന്നർ ആകുന്നു അവർക്കു താഴെ അവരുടെ നേട്ടങ്ങൾക്കും ലാഭത്തിനും വേണ്ടി പണിയെടുക്കാൻ നിർബന്ധിതരാകുന്ന ഒരു വിഭാഗം മനുഷ്യർ ഒന്നുമില്ലായ്മയിൽ ജീവിക്കുന്ന നിത്യ ദരിദ്രർ. നാം ഒരിക്കലും ഭക്ഷണം കഴിക്കുമ്പോൾ കർഷകരെ ഓർക്കാറില്ല ഓരോ തവണയും കൃഷി ഇറക്കുമ്പോൾ അതിനെ ഒരു തൊഴിലിനെക്കാൾ ഉപരി വലിയ പ്രാധാന്യം കല്പിച്ചാണ് അവർ അതു ചെയ്യുന്നത്. നൂറ്റാണ്ടുകളായി നാം കേട്ടു വരുന്ന യാഥാർഥ്യം നിറഞ്ഞ ഒന്നാണ് കർഷക ആത്മഹത്യ എന്നത് അവരുടെ ജീവിത സാഹചര്യങ്ങളിൽ ഒരു മാറ്റവും സംഭവിച്ചിട്ടില്ല എങ്കിൽ ഒരിക്കലും ഈ കാലഘട്ടത്തിൽ കർഷകരുടെ ആത്മഹത്യ ഉണ്ടാകില്ലായിരുന്നു. മണ്ണിൽ പണിയെടുക്കുന്ന കർഷകന്റെ അവസ്ഥ ഇന്നും ദയനീയമാണ്. വലിയ വലിയ കാര്യങ്ങളെ കുറിച്ച് സംസാരിക്കുന്നതിനിടയിൽ ഇടയ്ക്കൊക്കെ നമ്മുക്കും പല പ്രശ്നങ്ങൾക്കിടയിൽ ജീവിക്കുന്ന സാധാരണക്കാരായ ജനങ്ങൾക്കു നടുവില്ലേയ്ക്ക് ഇറങ്ങി ചെല്ലാം പരിശോധിക്കാം. ഇന്നും മനുഷ്യർ പോകുന്നത് സ്വാർത്ഥതാല്പര്യങ്ങൾക്ക് പിന്നാലെ ആണ് അതിൽ നിന്നും മാറി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആ ചിന്ത ആവശ്യമാണ്...
Adithya. S A
MA Sociology
No:2
Comments
Post a Comment